
Seven-year-old Sreenanthan R from Kollam, Kerala, has been diagnosed with Paroxysmal Nocturnal Hemoglobinuria (PNH) with Marrow Failure, a rare blood disorder.
A Blood Stem Cell Transplant is the only possible cure for him. He urgently needs an HLA matched Blood Stem Cell Donor to undergo a transplant. The possibility of getting a donor match is 1 in 10,000 to 1 in a Million.
Studying in class I, he is very passionate about drawing and meeting his friends at school, but now he is not able to go to school. You could be that potential lifesaver who can help to add more colours to his life. Please help us save Sreenanthan and many patients like him waiting for a Blood Stem Cell Donor.
Register now with DATRI India’s largest Blood Stem Cell Donors Registry to be that one in a million potential blood stem cell donors to help Sreenanthan and many other patients gift them a second chance at life.
കൊല്ലം അഞ്ചൽ സ്വദേശി രഞ്ജിത്തിൻ്റെയും ആശയുടെയും മകൻ 7 വയസ്സുകാരൻ ശ്രീനന്ദന് മജ്ജ സംബദ്ധമായ അപൂർവ കാൻസറാണ്(PNH with Marrow Failure). മജ്ജയുടെ 90% രോഗബാധിതമായികഴിഞ്ഞു, കൂടാതെ ഇത് മുതിർന്നവരിൽ മാത്രം കാണുന്ന അപൂർവ അവസ്ഥയാണ് എന്നതിനാൽ ശ്രീനന്ദന്റെ പ്രായത്തിനു വേണ്ട മരുന്നുകളുടെ അഭാവം കൊണ്ടും എത്രയും പെട്ടെന്ന് രക്തമൂലകോശങ്ങൾ മാറ്റിവെക്കുക (Blood Stem Cell Transplant) എന്നത് മാത്രമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന സാധ്യമായ ചികിത്സ.
ഒരു രക്തമൂലകോശ ദാതാവിനെ (Blood Stem Cell Donor) കണ്ടെത്തിയാൽ മാത്രമേ ചികിത്സ നടത്താനാവൂ. യോജിക്കുന്ന രക്തമൂലകോശ ദാതാവിനെ ലഭിക്കാനുള്ള സാധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. കുടുംബത്തിൽ നിന്നോ ഇതുവരെ ലോകമെമ്പാടുമുള്ള ഡോണർ രജിസ്ട്രികളിൽ സന്നദ്ധരായി രജിസ്റ്റർ ചെയ്ത 38 മില്യൻ ആളുകളിൽ നിന്നോ ശ്രീനന്ദന് ചേരുന്ന ദാതാവിനെ ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് കൂടുതൽ പേർ സന്നദ്ധ രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്താൽ മാത്രമാണ് ഇനി ദാതാവിനെ കണ്ടെത്താനാകൂ. ഇതുവരെ നടത്തിയ ക്യാമ്പയിനിലൂടെ അയ്യായിരത്തോളം പുതിയ ഡോണർ
രജിസ്ട്രേഷൻസ് വന്നിട്ടുള്ളൂ. റിസൾട്ട് അറിയാനായി ഒന്നര രണ്ട് മാസം സമയം ആവശ്യമുണ്ട്. സാമ്യം ലഭിക്കാനുള്ള സാദ്ധ്യത വിരളം ആയതിനാൽ എത്രയും പെട്ടെന്ന് പറ്റാവുന്നത്ര ആളുകളിൽ സാമ്യം നോക്കുന്നതിനായി കൂടുതൽ ക്യാമ്പുകൾ നടത്തുകയാണ്.
18-50 വയസ്സ് വരെ ആരോഗ്യമുള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. അണുവിമുക്തമായ പഞ്ഞി ഉപയോഗിച്ചു ഉൾകവിൾ നിന്നും സാമ്പിൾ നൽകി ദാതാവാകാം. ശേഷം ഒരു രോഗിക്കായി സാമ്യം വരുമ്പോൾ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം ദാതാവിന്റെ സുരക്ഷ ഉറപ്പാക്കി രക്തത്തിലൂടെ മൂലകോശങ്ങൾ വേർതിരിച്ചു ദാനം ചെയ്യാം.
Download the Posters


Take your journey to Gift a Life today
This video will explain you the journey to Gift a Life from Blood stem cell registration to donation.
Swab video
How to fill up the registration form as given below, take the swab sample and send it back to DATRI and take your first step towards gifting a life.